Breaking
Tue. Nov 24th, 2026

എസ് പി സി യൂണിറ്റ് അംഗങ്ങൾ പഴശ്ശി ഗ്രസ്ഥാലയം സന്ദർശിച്ചു

മടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി യൂണിറ്റ് അംഗങ്ങൾ പഴശ്ശിരാജ സ്മരക ഗ്രസ്ഥാലയം സന്ദർശിച്ചു. പുസ്തകങ്ങളെക്കുറിച്ച് അറിയുന്നതിനും ഗ്രന്ഥശാലയുടെ പ്രവർത്തന സംവിധാനം മനസ്സിലാക്കുന്നതിനും ഗ്രന്ഥാലയത്തിന്റെ പ്രവർത്തന രീതികളെ കുറിച്ച് അറിയുന്നതിനും ആണ് കുട്ടികൾ ഗ്രന്ഥാലയം സന്ദർശിച്ചത്. ഗ്രന്ഥാലയം സെക്രട്ടറി വി കെ പ്രസാദ് ഭരണസമിതി അംഗങ്ങളായ തോമസ് സേവിയർ അയ്യൂബ് എ ജിതിൻ എം സി വിനോദ് കുമാർ എസ് ജെ ലൈബ്രറിയൻ സുധീഷ് കുമാർ കെ.ടി എന്നിവർ ചേർന്ന് കുട്ടികളെ സ്വീകരിച്ചു. ഭരണസമിതി അംഗം തോമസ് സേവിയർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സെക്രട്ടറി പ്രസാദ് വികെ അധ്യക്ഷത വഹിച്ചു. മടപ്പള്ളി ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരായ അനിതാ വി കെ റെജികുമാർ കെ.ടി പോലീസ് ഉദ്യോഗസ്ഥർ അലൻ ടി, അഞ്ജന എ എന്നിവരും ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. സന്ദർശിച്ച 50 കുട്ടികളും ഗ്രന്ഥശാലയുടെ ചരിത്രവും വർത്തമാനവു മനസ്സിലാക്കിയാണ് ഗ്രന്ഥാലയത്തിന്റെ പടികൾ ഇറങ്ങിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *