Breaking
Mon. May 25th, 2026

തൊണ്ടര്‍നാട് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

മക്കിയാട്: തൊണ്ടര്‍നാട് പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കോറോം മദ്രസ ഹാളില്‍ വികസന സെമിനാര്‍ നടത്തി. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും ടൂറിസം വികസനത്തിനും മറ്റുമുള്ള നൂതന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന കരട് പദ്ധതിരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖ സെക്രട്ടറി ബീന ജോസഫിന് നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത രാമന്‍ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആലിക്കുട്ടി ആറങ്ങാടന്‍ പദ്ധതി രേഖ വിശദീകരണം നടത്തി. പതിനാലാം പഞ്ചവത്സര പദ്ധതി വികസന നയരേഖ വിശദീകരണം ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി. മൊയ്തു നിര്‍വഹിച്ചു. ഭരണസമിതിയംഗങ്ങളായ ഷിന്റോ കല്ലിങ്കല്‍,
ഹാരിസ് വഴയില്‍, രജിഷ ശംഭു, കൃഷി ഓഫീസര്‍ മുഹമ്മദ് ജാമിയ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലത എന്നിവര്‍ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷെബിറ മൊയ്തു സ്വാഗതവും സെക്രട്ടറി ബീന ജോസഫ് നന്ദിയും പറഞ്ഞു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *