Breaking
Sun. Nov 29th, 2026

വടക്കാഞ്ചേരിയില്‍ വനിതാ ഗേറ്റ് കീപ്പർക്ക് നേരെ ആക്രമണം

2026 നവംബർ 29 ഞായർ

തൃശൂർ: തൃശൂർ വടക്കാഞ്ചേരി പാർളിക്കാട് ലെവൽ ക്രോസിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ റെയിൽവേ ഗേറ്റ് കീപ്പറെ അജ്ഞാതൻ ആക്രമിച്ചു. അടാട്ട് സ്വദേശി വിദ്യ (40 ) യാണ് ആക്രമണത്തിനിരയായത്. കല്ലെറിഞ്ഞാണ് ആക്രമണം, ഗുരുതരമായി പരിക്കേറ്റ വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 11.25 ഓടെയാണ് സംഭവം. ഗേറ്റ് അടക്കുന്നതിനിടെയാണ് അജ്ഞാതൻ വിദ്യയെ ആക്രമിച്ചത്. ഉടൻ വിദ്യ അപായ സൈറൺ മുഴക്കുകയും വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുകയും ചെയ്‌തു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. തലയിൽ നിന്നു ചോരവാർന്ന് അവശ നിലയിലായ വിദ്യയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഒളിവിലുള്ള അക്രമിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *