2026 നവംബർ 29 ഞായർ
കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ ഏഴാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദനം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അത്യാസന്ന നിലയിലാണെന്നാണ് വിവരം. സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു മര്‍ദനം.
ഒമ്പതാം ക്ലാസുകാരനാണ് ഏഴാം ക്ലാസുകാരനെ മർദിച്ചത്. മത്സരം കാണേണ്ടെന്നും എഴുന്നേറ്റ് പോകാനും ആവശ്യപ്പെട്ടായിരുന്നു ആക്രമണം. കുട്ടിയുടെ മർമത്തിലടക്കം പരിക്കേറ്റിട്ടുണ്ട്
