Breaking
Sun. Nov 1st, 2026

വയനാട് എസ്എഫ്‌ഐയില്‍ തമ്മിലടി; നേതാക്കള്‍ ക്രൂരമായി മര്‍ദിച്ചെന്ന് ജില്ലാ ജോയിന്‍റ് സെക്രട്ടറി സായന്ത്, സംഘടനയോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പോസ്റ്റ്

2026 നവംബർ 1 ഞായർ

കല്‍പ്പറ്റ: എസ്എഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി ആദര്‍ശിന്റെയും കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്രയുടേയും നേതൃത്വത്തില്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് ജില്ലാ ജോയിന്റെ സെക്രട്ടറി സായന്ത്. സംഭവം കഴിഞ്ഞ് 19 ദിവസമായിട്ടും നടപടിയെടുത്തില്ലെന്നും സായന്ത് ആരോപിച്ചു. താനിട്ട എഫ്ബി പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും, പൂക്കോട് വെറ്ററിനറി കോളജില്‍ മരണപ്പെട്ട സിദ്ധാര്‍ഥിന്റെ ഗതി വരുമോയെന്ന് ആശങ്കയുണ്ടെന്നും സായന്ത് പറഞ്ഞു. ഇതിനിടെ സായന്തിനെ എസ്എഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. രണ്ട് ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐയെ വിജയിപ്പിച്ചെടുത്തിട്ടും തനിക്ക് ജില്ലാ നേതൃത്വത്തില്‍ നിന്ന് കടുത്ത അവഗണനയും അനീതിയുമാണ് നേരിടേണ്ടിവന്നെതെന്ന് സായന്ത് ഫേസ്ബുക്കിൽ പോസ്റ്റിൽ പറയുന്നു.

സംഘടനയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. സെപ്റ്റംബര്‍ 12ന് മര്‍ദനമേറ്റിട്ടും ആ വിവരങ്ങള്‍ പുറത്ത് പറയാതെ ഒതുക്കിപ്പിടിക്കാന്‍ ഇത്രയും നാള്‍ പാര്‍ട്ടിക്ക് വേണ്ടി നില്‍ക്കുകയായിരുന്നു. എന്നാല്‍, ഇനിയും സഹിച്ചിരിക്കാനാവില്ല. ഇതുകൊണ്ടാണ് തുറന്നുപറയാന്‍ തയ്യാറായത്. സായന്ത് വ്യക്തമാക്കി. � ‘ഞാന്‍ സംഘടനാവിരോധിയാണെന്നൊക്കെ പലരും പറഞ്ഞുപരത്തുന്നുണ്ട്. ഞാനിപ്പോഴും സംഘടനയ്ക്കകത്ത് തന്നെയാണുള്ളതെന്നാണ് എല്ലാവരോടും പറയാനുള്ളത്. ഇന്നും എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ തന്നെയാണ്. എന്റെ സമരം ജില്ലാ നേതൃത്വത്തിലെ ആദര്‍ശിനും സാന്ദ്രയ്ക്കുമെതിരാണ്. ആദര്‍ശരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കും ഏകാധിപത്യത്തിനും എതിരാണ് ഞാനിപ്പോഴും സമരം ചെയ്തുകൊണ്ടിരിക്കുന്നത്’. സായന്ത് വിശദീകരിച്ചു. എസ്എഫ്‌ഐയുടെ ഉയര്‍ന്ന ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന തന്നെപ്പോലൊരാള്‍ക്ക് ജില്ലാ നേതൃത്വത്തില്‍ നിന്ന് അനുഭവം ഉണ്ടായെങ്കില്‍, നാളെ മറ്റൊരു സാധാരണ വിദ്യാര്‍ഥിക്കും ഈ അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്ന് കരുതിയാണ് ഈ പോരാട്ടവുമായി മുന്നോട്ട് ഇറങ്ങിയിട്ടുള്ളത്.

ഈ കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ തനിക്കെതിരെ സംഘടനാ നടപടികള്‍ ഉണ്ടായേക്കാം. കുടുംബത്തിനെതിരെയും തനിക്കെതിരെയും വ്യാജ കഥകളും അപവാദങ്ങളും പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സായന്ത് പറഞ്ഞു. നാളെ ഇനി ഞാനുണ്ടാകുമോയെന്ന് പോലും എനിക്കറിയില്ല. കാരണം, അത്രയേറെ മാനസിക പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടാണ് ഞാനിപ്പോള്‍ മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നത്. മര്‍ദനവിവരം വെളിപ്പെടുത്തിയതിന് പിന്നാലെ നേതാക്കളില്‍ നിന്ന് ഭീഷണി കോളുകള്‍ വരുന്നുണ്ട്. പൂക്കോട് കോളജിലെ സിദ്ദാര്‍ത്ഥന്റെ അനുഭവം ഉണ്ടാകുമെന്ന് നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും സായന്ത് കൂട്ടിച്ചേര്‍ത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *