Breaking
Sat. Jul 11th, 2026

ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ

ബത്തേരി: ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ. ബീനാച്ചി പാലത്തി വീട്ടിൽ ജുനൈസ് (36) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മണിച്ചിറയിൽ വാടകക്ക് (സംസൃതൻ അപാർട്മെന്റ്) താമസിക്കുകയായിരുന്ന ഇയാളുടെ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ 347 ഗ്രാം കഞ്ചാവും 177.16 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുക്കുകയായിരുന്നു. ഇയാൾ മോഷണം, ലഹരിക്കേസുകളുമുൾപ്പെടെ നിരവധി കേസുകളിലുൾപ്പെട്ടയാളാണ്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.എം സന്തോഷ്‌ മോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *