Breaking
Tue. May 26th, 2026

സിറ്റിസണ്‍ റസ്‌പോണ്‍സ് പ്രോഗ്രാം: വനിതാ ഐ.ടി.ഐയില്‍ പൊതുകൂട്ടായ്മ സംഘടിപ്പിച്ചു

സുൽത്താൻബത്തേരി: നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി നെന്മേനി വനിതാ ഗവ ഐ.ടി.ഐയില്‍ യുവതയുടെ പൊതുകൂട്ടായ്മ സംഘടിപ്പിച്ചു. ഐ.ടി.ഐ കേന്ദ്രീകരിച്ച് നടത്തിയ സംസ്ഥാനത്തെ ആദ്യത്തെ പൊതുകൂട്ടായ്മയാണ് നെന്മേനി വനിതാ ഐ.ടി.ഐയില്‍ സംഘടിപ്പിച്ചത്. നവകേരള നിര്‍മ്മിതിക്കായ് പൊതുജനങ്ങള്‍, പൊതു കൂട്ടായമകളില്‍ നിന്നും നേരിട്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് വനിതാ ഐ.ടി.ഐയില്‍ പൊതു കൂട്ടായ്മ സംഘടിപ്പിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത സ്ഥാപനത്തിലെ 60 വിദ്യാര്‍ത്ഥികളും പത്തോളം അധ്യാപകരും വരും നാളെക്കുള്ള വികസന നിര്‍ദ്ദേശങ്ങള്‍, ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍, നൂതന ആശയങ്ങള്‍ എന്നിവ പങ്കുവെച്ചു.

ഐ.ടി.ഐയില്‍ സംഘടിപ്പിച്ച പൊതുകൂട്ടായ്മ സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം ജില്ലാസമിതി അംഗം കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ ഇ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വാസന്തി സുരേന്ദ്രന്‍ അധ്യക്ഷയായ പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ ജീവന്‍ ജോണ്‍സ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ കെ. സുമ, സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം സുല്‍ത്താന്‍ ബത്തേരി മണ്ഡലം ചാര്‍ജ്ജ് ഓഫീസര്‍ സി.എസ് ശ്രീനിവാസന്‍, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ വി. നിഷ, ട്രെയിനീസ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ വി.എ അനുഷ എന്നിവര്‍ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *