പുല്‍പ്പള്ളി:സി.പി.ഐ.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബി, കേരള മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ് എം.പി. തുടങ്ങിയ നേതാക്കളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളിയില്‍ സി.പി.ഐ.എം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം.എസ്. സുരേഷ് ബാബു, ഏരിയ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, കെ.വി. ജോബി, മുള്ളന്‍കൊല്ലി ലോക്കല്‍ സെക്രട്ടറി സി.പി. വിന്‍സെന്റ്, കെ.എസ്.കെ.ടി.യു. ഏരിയ സെക്രട്ടറി പി.ജെ. പൗലോസ്, പി.എ. മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
