Breaking
Tue. Aug 25th, 2026

വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍

കാസര്‍കോട്: ജീവനൊടുക്കിയ വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ ( രേഷ്മ) ആണ്‍സുഹൃത്ത് മരിച്ച നിലയില്‍. കാസര്‍കോട് മന്നിപ്പാടി സ്വദേശി സന്ദേശ് (29) ആണ് മരിച്ചത്. യുവതിയും സന്തോഷും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

ചിന്നു പാപ്പുവിന്റെ മരണത്തെത്തുടര്‍ന്ന് സന്ദേശ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചിന്നു പാപ്പു എന്നു വിളിക്കുന്ന വ്‌ലോഗര്‍ രേഷ്മ കഴിഞ്ഞ തിങ്കളാഴ്ചയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. രേഷ്മയുടെ മരണത്തെത്തുടര്‍ന്ന് പൊലീസ് സന്ദേശിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഉളിയത്തടുക്കയിലെ വാടകവീട്ടിലാണ് രേഷ്മയും സന്ദേശും താമസിച്ചിരുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *