ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാസഖ്യം എംപിമാരുടെ പ്രതിഷേധം. പാർലമെന്റിന് മുന്നിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കാണ് പ്രതിഷേധപ്രകടനം. സേവ് ഡെമോക്രസി ബാനർ ഉയർത്തിയാണ് എംപിമാരുടെ പ്രതിഷേധം. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരാണ് പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകുന്നത്. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതോടെ കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ് എംപിമാർ. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബാരിക്കേഡിന് മുകളിൽ കയറി.
തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ആരോപണങ്ങൾ ഉയരുന്നത് ഇതാദ്യമല്ല. ബി.ജെ.പി.ക്ക് അവരുടെ ഓഫീസ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ തന്നെ സ്ഥാപിക്കാമെന്ന് അഖിലേഷ് യാദവ് വിമർശിച്ചു. ആർഎസ്എസ് യൂണിഫോം ധരിച്ച ഗ്യാനേഷ് കുമാറിന്റെ കട്ടൗട്ടുകളായാണ് പ്രതിപക്ഷ പ്രതിഷേധം. എംപി പിന്മാറായതോടെ ബലപ്രയോഗത്തിലൂടെ എംപിമാരെ പൊലീസ് നീക്കി. ഇ ടി മുഹമ്മദ് ബഷീർ,ഡീൻ കുര്യാക്കോസ് തുടങ്ങിയവരെ കസ്റ്റഡിയിൽ എടുത്തു നീക്കി.
രാജ്യ വ്യാപക പ്രതിഷേധത്തിന് തുടക്കമിടാനാണ് കോൺഗ്രസ് തീരുമാനം. ശനിയാഴ്ച മുതൽ വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിൻ ആരംഭിക്കും. നവംബർ 1 ന് ഡൽഹി രാം ലീലാ മൈതാനത്ത് മഹാറാലി സംഘടിപ്പിക്കും.
