കൽപറ്റ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് റോട്ടറി സിവിൽ സ്റ്റേഷൻ വയനാടിന്റെ ആഭിമുഖ്യത്തിൽ കരുണ ഐ ഹോസ്പിറ്റലിന്റെയും ഏബിൾ ഡയഗ്നോസിസിന്റെയും സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പും മെഡിക്കൽ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.
കൽപറ്റ മുനിസിപ്പൽ ചെയർമാൻ പി.വിശ്വനാഥൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രമേഹരോഗികളിൽ കാഴ്ച സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ പ്രാരംഭഘട്ടത്തിൽത്തന്നെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സാ നിർദേശങ്ങൾ നൽകുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രമേഹം കണ്ണുകളെ ബാധിക്കുന്നതിലൂടെ ഉണ്ടാകാവുന്ന സങ്കീർണതകൾ നേരത്തേ തിരിച്ചറിയുന്നതിനും കൃത്യമായ ഇടവേളകളിൽ നേത്രപരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ക്യാമ്പ് സഹായകമായി.
ചടങ്ങിൽ നൗഷാദ് പള്ളിയാൽ, വാർഡ് മെമ്പർ ഗിരീഷ്, റോയ് ജോസഫ്, റോട്ടറി പ്രസിഡന്റ് ജോജിമോൻ, സെക്രട്ടറി ജെസി, ബാബു, അഡ്വ. അരുൺകുമാർ, ഉണ്ണി കാമിയോ, ജിജു, അഡ്വ. രിജിത് കുമാർ, അരുൺ കെ., ജയകൃഷ്ണൻ, സായികൃഷ്ണ, ശൈജിത്ത്, ഷാജഹാൻ എന്നിവർ പങ്കെടുത്തു.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി റോട്ടറി സിവിൽ സ്റ്റേഷൻ വയനാട് സംഘടിപ്പിച്ച ക്യാമ്പ് പൊതുജനങ്ങൾക്ക് പ്രയോജനകരമായി.
സൗജന്യ നേത്ര-മെഡിക്കൽ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
