Breaking
Fri. Nov 20th, 2026

അരിയിൽ ഷുക്കൂർ വധക്കേസ്; 18 പേരെ വെറുതെ വിട്ടതിനെതിരെ സിബിഐ ഹൈക്കോടതിയിലേക്ക്

2026 നവംബർ 20 വെള്ളി

കൊച്ചി: അരിയിൽ ഷുക്കൂര്‍ വധക്കേസിൽ 18 പേരെ വെറുതെവിട്ട വിധിക്കെതിരെ സിബിഐ ഹൈക്കോടതിയെ സമീപിക്കും. ഷുക്കൂറിന്‍റെ കുടുംബവും അപ്പീൽ നൽകും. കേസിൽ ശിക്ഷിക്കപ്പെട്ട 7 പ്രതികളെ എറണാകുളം സബ് ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഉടൻമാറ്റും. ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് എറണാകുളം സിബിഐ കോടതി വിധിച്ചത്.

മൂന്ന് വർഷത്തിന് താഴെ ശിക്ഷ ലഭിച്ച മറ്റ് ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. വധശിക്ഷ നല്‍കണമെന്ന സിബിഐയുടെ ആവശ്യം കോടതി തളളി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരുൾപ്പെടെ 18 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന ഷുക്കൂർ വധക്കേസ് നടക്കുന്നത് 2012 ഫെബ്രുവരി 20നാണ്. കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവില്‍ വെച്ചാണ് എംഎസ്എഫ് നേതാവ് അരിയില്‍ അബ്ദുല്‍ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കാരണമായി സിബിഐ കണ്ടെത്തിയത് അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഷുക്കൂർ അടക്കമുള്ളവർ കല്ലെറിഞ്ഞതിൻ്റെ പ്രതികാരം എന്നായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെ 33 പേരായിരുന്നു പ്രതികള്‍ . രണ്ടു പേര്‍ മരിച്ചതിനാല്‍ 31 പേരാണ് വിചാരണ നേരിട്ടത്. 17 മാസം നീണ്ടുനിന്ന വിചാരണയില്‍ 41 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതിഭാഗം മൂന്ന് സാക്ഷികളെയും പ്രോസിക്യൂഷന്‍ ഒരു സാക്ഷിയെയും അധികമായി ഹാജരാക്കി.കേസില്‍ 81 സാക്ഷികളാണ് സിബിഐ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. 238 രേഖകളും21 മെറ്റീരിയല്‍ ഒബ്ജക്ഷനും ഹാജരാക്കിയിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *