Breaking
Tue. Oct 6th, 2026

‘ഫ്ളൈ ദുബായ് വിമാനം ഇസ്രയേലിന്റെ വ്യോമാതിര്‍ത്തി കടന്നിരുന്നെങ്കില്‍ വെടിവച്ചിടാന്‍ സൈന്യം തയാറെടുത്തിരുന്നു’; റിപ്പോര്‍ട്ട്

യുഎഇ: ഫ്ളൈ ദുബായ് വിമാനം വെടിവച്ചിടാന്‍ ഇസ്രയേല്‍ തയാറെടുത്തിരുന്നതായി അമേരിക്കന്‍ മാധ്യമമായ സിബിഎസ് ന്യൂസ്. വിമാനം ഇസ്രയേലിന്റെ വ്യോമാതിര്‍ത്തി കടന്നിരുന്നെങ്കില്‍ വെടിവച്ചിടാനായിരുന്നു നീക്കം. ഇതിനായി ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ സജ്ജമാക്കിയിരുന്നതായും സിബിഎസ് ന്യൂസ് വ്യക്തമാക്കി. ഇസ്രയേല്‍ വ്യോമസേന ഫ്ളൈ ദുബായ് വിമാനത്തിലെ പൈലറ്റുകളുമായി ആശയവിനിമയത്തിനു ശ്രമിച്ചുവെന്നും മറുപടി ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രയേലികളെ ബന്ദിയാക്കിയുള്ള വിലപേശല്‍ ഒഴിവാക്കുന്നതിനായാണ് വിമാനം വെടിവച്ചിടാന്‍ ഇസ്രയേല്‍ നീക്കം നടത്തിയത്. വിമാന 182 യാത്രികരില്‍ 150 പേര്‍ ഇസ്രയേലികളായിരുന്നു. ഫ്ളൈ ദുബായ് സഹപൈലറ്റ് ഹമാം അല്‍ ഹമാമി ലക്ഷ്യമിട്ടത് ഇസ്രയേലിലെ ടെല്‍ അവീവിലെ അന്താരാഷ്ട്ര വിമാനത്താവളമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിരുന്നു.

വിമാനത്തിലെ സഹപൈലറ്റായ ഒമാന്‍ പൗരന്‍ ഹമാം അല്‍ ഹമ്മാമിയാണ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ കോക്ക്പിറ്റില്‍വെച്ച് ക്രൂരമായി ആക്രമിച്ചത്. യുഎഇയില്‍ ജനിച്ച ഇയാളുടെ പിതാവ് ഒമാന്‍ സ്വദേശിയും മാതാവ് സിറിയന്‍ സ്വദേശിയുമാണ്. യുഎഇയില്‍ വര്‍ഷങ്ങളോളം ജീവിച്ചിട്ടുള്ള ഹമാം അല്‍-ഹമാമി യുകെയിലെ ബക്കിംഗ്ഹാംഷെയര്‍ ന്യൂ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഏവിയേഷന്‍ മാനേജ്മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്. ഒമാന്‍ എയറില്‍ ഏഴ് വര്‍ഷത്തോളം ജോലി ചെയ്ത ഇയാളെ, ഇസ്ലാമിസ്റ്റ് തീവ്രവാദ നിലപാടുകളെക്കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്ന് പൈലറ്റ് പരിശീലനത്തില്‍ നിന്ന് മാറ്റുകയും മറ്റ് ചുമതലകള്‍ നല്‍കുകയും ചെയ്തിരുന്നു. 2025 ഫെബ്രുവരിയിലാണ് ഇയാള്‍ ഒമാന്‍ എയര്‍ വിട്ടത്. തുടര്‍ന്ന് റോയല്‍ എയര്‍ മാറോക്കില്‍ കുറച്ചുകാലം ജോലി ചെയ്ത ശേഷം, എട്ട് മാസം മുമ്പാണ് ഫ്ളൈ ദുബായില്‍ ചേര്‍ന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *