Breaking
Mon. Oct 5th, 2026

കുടുംബസംഗമവും വാർഷികാഘോഷവും നടത്തി

ഒണ്ടയങ്ങാടി: കൂട്ടുങ്കൽ ഫാമിലി ട്രസ്റ്റിന്റെ 20-മത് വാർഷികവും കുടുംബ സംഗമവും ഒണ്ടയങ്ങാടി st. മാർട്ടിൻ ഗോൾഡൻ ജൂബിലി സ്മാരക ഹാളിൽ വച്ചു നടത്തി. ബഹുമാനപ്പെട്ട മാനന്തവാടി MLA ശ്രീമതി ഉഷ വിജയൻ ഉദ്ഘാടനം നടത്തി. ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശ്രീ KD ആന്റു അദ്ധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി ശ്രീ KS ജോർജ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സഹ രക്ഷാധികാരി റവ. Fr. വർഗീസ് കൂട്ടുങ്കൽ അനുഗ്രഹ പ്രഭാഷണവും കുടുംബാംഗവും മാനന്തവാടി മുൻസിപ്പാലിറ്റി ചെയർപേഴ്സനുമായ ശ്രീ ജേക്കബ് സെബാസ്റ്റ്യൻ കൂട്ടുങ്കൽ മുഖ്യപ്രഭാഷണവും നടത്തി. കഴിഞ്ഞ ഒരു വർഷം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും വിവാഹത്തിന്റെ 25, 50 വർഷം പൂർത്തിയാക്കിയവരെയും കുടുംബാംഗവും ബാംഗ്ളൂർ എക്കോയുടെ ഡയറക്ടറുമായ റവ. Fr. Dr. ആന്റണി കൂട്ടുങ്കൽ ആദരിച്ചു. കൂടാതെ fr. ജോർജ് മൈലാടൂർ, fr. തോമസ് വാഴച്ചാലിൽ,ഡിവിഷൻ കൗൺസിർ ശ്രീ PT ബിജു, sr. എലിസബത് scv, കുടുംബാംഗം Sr. വത്സ ആന്റണി തുടങ്ങിയവർ സംസാരിച്ചു. രാവിലത്തെ വി. ബലിക്ക് കുടുംബാംഗമായ fr. ജോജിറ്റ് കൂട്ടുങ്കൽ നേതൃത്വം നൽകി. പൊതുസമ്മേളനത്തിന് ശേഷം ലക്കി ഫാമിലി തിരഞ്ഞെടുപ്പും കലാപരിപാടികളും തുടർന്നു സ്നേഹവിരുന്നും നടത്തി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *