Breaking
Mon. Oct 5th, 2026

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈമാറി എസ്ഐടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ഡിജിപി ശുപാർശ ചെയ്തു. നിലവിലുള്ള SIT അന്വേഷണം ഉചിതമായി തുടരണമെന്നും ഡിജിപി റിപ്പോർട്ടിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഈ റിപ്പോർട്ടിൽ അന്തിമ തീരുമാനം എടുത്ത് വരുന്ന ക്യാബിനറ്റിൽ റിപ്പോർട്ട് ചർച്ചയാകുമെന്നാണ് സൂചന.

അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള എസ്ഐടി സംഘം മലപ്പുറത്തെത്തി ഏകദേശം മൂന്ന് മണിക്കൂറോളം അബ്ദുറഹിമാനിൽ നിന്ന് മൊഴിയെടുത്തു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സ്പോൺസർഷിപ്പ് ലഭിച്ച രീതി, കായികവകുപ്പിന്റെയും മന്ത്രിയുടെയും ഇടപെടൽ, ഇടനിലക്കാരുടെ പങ്ക് എന്നിവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.

അർജന്റീന ടീമിനെ എത്തിക്കുന്നതിന്റെ പേരിലുള്ള വിദേശയാത്രയും അവിടെ നടത്തിയ ചർച്ചകളും നിബന്ധനകൾ പാലിക്കാതെയുള്ള സ്പോൺസർഷിപ്പ് നടപടികളുമായി ബന്ധപ്പെട്ടും മൊഴിയെടുത്തിരുന്നു. മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെയും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും നേരത്തെ ചോദ്യം ചെയ്ത എസ്ഐടി അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *