Breaking
Mon. Oct 5th, 2026

പേരിനൊരു ക്രിസ്ത്യാനിയാകാതെ ക്രിസ്തീയതയ്ക്ക് ഒരു പേരായി മാറണം: ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത

തൃശിലേരി: കേവലം പേരിനൊരു ക്രിസ്ത്യാനിയാകാതെ, ക്രിസ്തീയതയ്ക്ക് തന്നെ ഒരു പേരായി മാറാൻ ഓരോ വിശ്വാസിക്കും കഴിയണമെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത തൃശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ നാലുദിവസമായി നടന്നുവന്ന പെരുന്നാളിന്റെ സമാപന ദിനത്തിൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യഥാർത്ഥ ക്രിസ്ത്യാനി കേവലം പേരിനപ്പുറം ക്രിസ്തുവിനെയും ക്രിസ്തുത്വ ദർശനങ്ങളെയും പ്രവൃത്തിപദത്തിലേക്ക് ഉൾക്കൊണ്ട് ജീവിക്കുന്നവരാണ്. ഇത്തരത്തിൽ ജീവിച്ച് മാതൃക കാട്ടിത്തന്ന പുണ്യപിതാവാണ് എൽദോ മോർ ബസേലിയോസ് ബാവയെന്നും, പിതാക്കന്മാർ കാണിച്ചുതന്ന വഴിയിലൂടെ സുവിശേഷത്തിലധിഷ്ഠിതമായി ജീവിക്കാൻ തിരുനാൾ ആചരണങ്ങൾ സഹായകരമാകണമെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

നാലു ദിവസം നീണ്ടുനിന്ന തിരുനാൾ ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. ബിജുമോൻ കർലോട്ടുകുന്നേൽ, ട്രസ്റ്റി സി. എം. എൽദോ ചെങ്ങമനാട്ട്, സെക്രട്ടറി സാറാമ്മ തോമസ് പൂവണ്ണംവിളയിൽ, പെരുന്നാൾ കൺവീനർ ബിനോയ് ഐസക്ക് കണ്ടത്തിൽ, പബ്ലിസിറ്റി കൺവീനർ അജീഷ് വരമ്പേൽ എന്നിവർ നേതൃത്വം നൽകി. പെരുന്നാൾ ചടങ്ങുകളിലും സ്നേഹവിരുന്നിലും ദേശത്തിൻ്റെ നാനാഭാഗത്തു നിന്നും ജാതി മത ഭേതമെന്യെ നിരവധിയായ വിശ്വാസികൾ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *