Breaking
Sun. Oct 4th, 2026

കോഴിക്കോട് ചെറുപുഴയിൽ 13കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

കോഴിക്കോട്: ചാത്തമംഗലം ചെറുപുഴയിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സനുവും സുഹൃത്തും കടവിൽ കുളിക്കാനായി ഇറങ്ങിയത്. ഇരുവരും പുഴയിലെ ഒഴുക്കിൽപ്പെടുന്നത് സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. പിന്നീട് മുക്കം ഫയർഫോഴ്സിൽ ഇവർ വിവരമറിയിക്കുകയും ഇരുവരെയും കരയിലേക്ക് എത്തിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് എത്തിച്ചെങ്കിലും സനുവിന്റെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ഒരു കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *