Breaking
Tue. Sep 29th, 2026

ടൂറിസ്റ്റ് ബസുകളുടെ കളർകോട്; സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം: നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളർകോട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം എന്ന് സർക്കാർ. നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ. വിവിധ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ വേണം തീരുമാനം എടുക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും കണക്കിലെടുത്താണ് ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്.

ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഓൾ ഇന്ത്യ പെർമിറ്റ് വാഹനങ്ങൾ ഇത്തരം നിയന്ത്രണങ്ങളില്ലാതെ കേരളത്തിൽ സർവീസ് നടത്തുമ്പോൾ, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകൾക്ക് മാത്രമായി ഏർപ്പെടുത്തിയ കളർ കോഡ് വിനോദസഞ്ചാര ഗതാഗത മേഖലയെ ദോഷകരമായി ബാധിച്ചതായി പരാതികൾ ഉയർന്നിരുന്നു. കേരളത്തിലെ നിയന്ത്രണങ്ങൾ കാരണം ഉടമകൾ മറ്റ് സംസ്ഥാനങ്ങളിൽ വാഹനം രജിസ്റ്റർ ചെയ്യുന്ന സാഹചര്യം ഉണ്ടായി.

ഇത് മോട്ടോർ വാഹന നികുതി, പെർമിറ്റ് ഫീസ് എന്നിവയിലൂടെയുള്ള സർക്കാരിന്റെ വരുമാനത്തിൽ ഇടിവ് വരുത്താൻ ഇടയാക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ്, 1988-ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 67 (1) (ഡി) പ്രകാരം ലഭിച്ച അധികാരം ഉപയോഗിച്ച് സർക്കാർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് പുനഃപരിശോധനാ നിർദേശം നൽകിയത്.

ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. റോഡ് സുരക്ഷ മുൻനിർത്തി ബസുകളിൽ സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ, കേരള മോട്ടോർ വാഹന ചട്ടം 264 പ്രകാരം 2021 ഓഗസ്റ്റ് 11-നാണ് എൽഎംവി അല്ലാത്ത കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഏകീകൃത കളർ കോഡ് നടപ്പാക്കിയത്. എന്നാൽ, കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ ടൂറിസ്റ്റ് വാഹനങ്ങൾക്ക് പ്രത്യേക നിറം നിഷ്കർഷിച്ചിട്ടില്ല.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *