Breaking
Tue. Sep 29th, 2026

ഓപ്പറേഷൻ തൂഫാൻ 2.0;രണ്ടാം ഘട്ടത്തിന് ജില്ലയിലും ആവേശ തുടക്കം

കൽപ്പറ്റ: സംസ്ഥാനത്ത് നിന്ന് ലഹരിയെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടത്തിന് ജില്ലയിലും ആവേശ തുടക്കം. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിപുലമായ ജനകീയ പരിപാടികൾ സംഘടിപ്പിച്ചു. തൂഫാൻ ഫ്ളാഗ് ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ, ബോധവത്കരണ ക്ലാസുകൾ, സിഗ്നേച്ചർ ക്യാമ്പയിൻ, കിക്ക് ഓഫ് തുടങ്ങിയവ നടത്തി. ഓരോ വാർഡിലും സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി തൂഫാൻ വാരിയേഴ്‌സിനെ കണ്ടെത്തിയാണ് തുഫാൻ ബാഡ്ജുകൾ വിതരണം ചെയ്തത്.

കൽപ്പറ്റ നഗരസഭയിൽ വച്ച് നഗരസഭാതല ഉദ്ഘാടനം രാവിലെ 11 ന് നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ എസ്. സൗമ്യ അധ്യക്ഷത വഹിച്ചു. ജില്ല പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് മുഖ്യാതിഥിയായി തൂഫാൻ വാരിയേർസ് ബാഡ്‌ജ് വിതരണവും നടത്തി. കൽപ്പറ്റ ഐ.പി എ.യു. ജയപ്രകാശ് പദ്ധതി വിശദീകരണവും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കൽപ്പറ്റ ഡിവൈ.എസ്.പി ടി.എ അഗസ്റ്റിൻ, ന്നർകോട്ടിക്ക് സെൽ ഡി.വൈ.എസ്.പി എം.പി രാജേഷ്‌, നഗരസഭ സെക്രട്ടറി ദീപു രാജു, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു. പോലീസ് ഉദ്യോഗസ്ഥർ, എസ്.പി.സി, എൻ.സി.സി കേഡറ്റുകൾ, അധ്യാപകർ, നഗരസഭാ ജീവനക്കാർ, മറ്റു സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവർ, പൊതുജനങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.

ലഹരിമരുന്നുകളുടെ വിതരണ ശൃംഖലകളും ഉറവിടങ്ങളും പൂർണ്ണമായും തകർക്കുന്നതിനൊപ്പം, സമൂഹത്തിൽ കൃത്യമായ ബോധവൽക്കരണം ഉറപ്പാക്കുന്നതിനും വലിയ പ്രാധാന്യമാണ് ഈ പുതിയ ഘട്ടത്തിൽ നൽകുന്നത്.

ലഹരിക്കടത്തോ,ഉപയോഗമോ, വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം ഉടന്‍ തന്നെ പോലീസിനെ അറിയിക്കുക
വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും.
(വാട്സ്ആപ്പ് നമ്പര്‍)
9995966666
(വിളിച്ച് അറിയിക്കാം )
9497979794
9497927797

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *