Breaking
Mon. Sep 28th, 2026

പ്രവാസി കോണ്‍ഗ്രസ് മേപ്പാടി മണ്ഡല കണ്‍വെന്‍ഷന്‍ നടത്തി

മേപ്പാടി: പ്രവാസി കോണ്‍ഗ്രസ് മേപ്പാടി മണ്ഡല കണ്‍വെന്‍ഷന്‍ ഫാരിസ് ടവറില്‍ വെച്ച് നടന്നു. പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ചെമ്പോത്തറ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് ബാബു ഉത്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് ജില്ലപ്രസിഡന്റ് സജി മണ്ഡലത്തില്‍ മുഖ്യപ്രഭാഷണം നടത്തി. നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ്, ക്ഷേമനിധി, ചികിത്സാ സഹായം, എന്നീ ഒട്ടനവധി വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. മേപ്പാടി പഞ്ചായത്ത് യുഡിഫ്.കണ്‍വീനര്‍ ഒ. ഭാസ്‌ക്കരന്‍,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ മാതാ, ടി. എ. മുഹമ്മദ്, എന്‍.മജീദ്,ഹുസൈന്‍ ചെമ്പോത്തറ സൈദ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ഷാജഹാന്‍ കോട്ടയില്‍ സ്വാഗതവും കലാം നന്ദിയും പറഞ്ഞു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *