Breaking
Wed. Sep 16th, 2026

പോഷണ്‍ മാ 2026, ബാല്യ സ്പന്ദനം, നോ മിഠായി ക്യാമ്പയിനുകള്‍ക്ക് ജില്ലയില്‍ തുടക്കമായി

ഗോദാവരി: പോഷണ്‍ അഭിയാന്‍ 2.0 പദ്ധതിയുടെ ഭാഗമായി പോഷണ്‍ മാ 2026, ആരോഗ്യ വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബാല്യ സ്പന്ദനം, ജില്ലയിലെ അങ്കണവാടികളില്‍ നടപ്പിലാക്കുന്ന നോ മിഠായി ക്യാമ്പയിന്‍ എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗോദാവരി ഉന്നതിയില്‍ നടന്ന പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍ അധ്യക്ഷയായി. ഭക്ഷണ വൈവിധ്യവും മാംസ്യ ലഭ്യതയും എന്ന വിഷയത്തില്‍ആലാറ്റില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി റിനു ക്ലാസെടുത്തു. നോ മിഠായി ക്യാമ്പയിന്‍ എന്ന ആശയം അവതരിപ്പിച്ച കല്‍പ്പറ്റ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷംന യെ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് അങ്കണവാടി കുട്ടികളുടെയും ഗോദാവരി ഉന്നതിയിലെ കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെയും കലാപരിപാടികള്‍ അരങ്ങേറി.

ജില്ലാതല ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ എം.ജി ഗീത, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍, ജില്ലാ മാസ് മീഡിയ ഓഫിസര്‍ കെ.എം മുസ്തഫാ, ഡെപ്യൂട്ടി മീഡിയ ഓഫിസര്‍ പി.എം. ഫസല്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സുബൈറത്ത്, ഊരു മൂപ്പന്‍ സി.പി രാജന്‍, ഐസിഡിഎസ് സെല്‍ സീനിയര്‍ സൂപ്രണ്ട് കെ.പി സുനിത്ത്, ഐസിഡിഎസ് മാനന്തവാടി സിഡിപിഒ കെ.പി സിന്ധു, ഐസിഡിഎസ് മാനന്തവാടി അഡീഷണല്‍ സിഡിപിഒ അഞ്ജു കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *