Breaking
Wed. Aug 19th, 2026

മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കൽപ്പറ്റ :വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിലെ ദാന ഭൂമിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി സതീശൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് എന്നിവരുമായ് തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.

മടക്കിമല ഭൂമിയുടെ പ്രാധാധ്യം ബോധ്യപ്പെടുത്തുന്ന ഡോക്യുമെൻ്റും നിവേദനവും മന്ത്രിമാർക്ക് സമർപ്പിച്ചു.
ചെയർമാൻ പി. പി രനീഷ് ജനറൽ കൺവീനർ സലാം നീലിക്കണ്ടി ഗഫൂർ വെണ്ണിയോട് ശശി പന്നിക്കുഴി ജോബിൻ ജോസ് നൗഷാദ് മുട്ടിൽ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.സി രജിത കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി യൂസുഫ് വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജൻ എന്നിവർ അടങ്ങുന്ന സംഘമാണ് മന്ത്രിമാരുമായ് ചർച്ച നടത്തിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *