Breaking
Fri. Nov 20th, 2026

മത്സ്യവിത്ത് നിക്ഷേപിച്ചു

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ
കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മരവയൽ, കേഴവയൽ, എടക്കുന്നത്ത്, ഈങ്ങോളി പ്രദേശങ്ങളിലെ പൊതുകുളങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിച്ചു. കാർപ് ഇനത്തിൽ പെട്ട 5700 മത്സ്യകുഞ്ഞുങ്ങളെയാണ് പൊതുകുളങ്ങളിൽ നിക്ഷേപിച്ചത്. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സി രജിത, വൈസ് പ്രസിഡന്റ്‌ ഇ.സി അജീഷ്, വാർഡ് അംഗങ്ങളായ ജസ്റ്റിൻ സിറിയാക്, ബിന്ദു ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *