Breaking
Tue. Oct 6th, 2026

തോൽപ്പെട്ടിയിൽ സ്കൂട്ടർ യാത്രികന് നേരെ കാട്ടുപന്നി ആക്രമണം; യുവാവിന് പരിക്ക്

തോൽപ്പെട്ടി: ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടർ യാത്രികനായ യുവാവിന് നേരെ കാട്ടുപന്നിയുടെ ആക്രമണം. തോൽപ്പെട്ടി വെള്ളറ സ്വദേശി വിനുവിനാണ് ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. പരിക്കേറ്റ വിനുവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് (ഓഗസ്റ്റ് 19) പുലർച്ചെ തോൽപ്പെട്ടിയിൽ നിന്നും കുടകിലേക്ക് ജോലിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ നെടുംതന ഉന്നതിക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. റോഡിലേക്ക് പെട്ടെന്ന് ചാടിവീണ കാട്ടുപന്നി സ്‌കൂട്ടർ ഇടിച്ചിടുകയായിരുന്നു. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നും കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും നാട്ടുകാർക്കും യാത്രക്കാർക്കും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *