Breaking
Sun. Oct 4th, 2026

ബിഎംഎസ് ദേശീയ പ്രക്ഷോഭം : കലക്ട്രേറ്റ് ധര്‍ണ്ണ നടത്തി

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമ ഭേദഗതിയിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നും, രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍
പുതിയ ലേബര്‍ കോഡില്‍ ചില തൊഴിലാളിവിരുദ്ധ വ്യവസ്ഥകള്‍ തിരുത്തണമെന്നും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി മുരളീധരന്‍ ആവശ്യപ്പെട്ടു. ബിഎംഎസ് ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി കല്‍പ്റ്റ കലക്ട്രേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇപിഎഫ് പെന്‍ഷന്‍ മിനിമം ഏഴായിരം രൂപയാക്കുക, വ്യവസായങ്ങളി സ്ത്രീ തൊഴിലാളി സുരക്ഷ ഉറപ്പാക്കുക,അംഗന്‍വാടി ആശാ എന്‍ എച്ച് എം വര്‍ക്കര്‍മാരുടെ ശംബളം വര്‍ദ്ധിപ്പിക്കുക, അവരെ സര്‍ക്കാര്‍ ജീവനക്കാരാക്കുക, ഇ പി എഫ്, ഇ.പി.എസ് ഇ എസ് ഐ. കാരുടെ ബോണസ് പരിധിയും ചുരുങ്ങിയ ബോണസും വര്‍ദ്ധിപ്പിക്കുക, കരാര്‍ തൊഴിലാളികള്‍ക്ക് തുല്യ വേതനം നല്‍കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ബാങ്കുകളില്‍ 5 ദിവസം ജോലിയായി വ്യവസ്ഥയെയ്യുക, രാജ്യത്ത് എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മിനിമം വേതനം 30,000. രൂപയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. ബി എം എസ് ജില്ലാ പ്രസിഡന്റ് പി.എച്ച് പ്രസന്ന ,ജില്ല സെക്രട്ടറി സന്തോഷ്‌കുമാര്‍ കെ, എന്‍ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന്‍ കെ.എസ്റ്റി എംപ്ലോയിസ് സംഘ് സംസ്ഥാനസെക്രട്ടറി കെപി വിജയന്‍, കെ.എന്‍ മുരളീധരന്‍, ജില്ലാ ഭാരവാഹികളായ അഡ്വ.ബവിത എസ് നായര്‍, പി എസ് ശശീധരന്‍ . ബിപി.റ്റി എം എസ് ജില്ലാ സെക്രട്ടറി അമല്‍ ജോസ് സ്എന്നിവര്‍ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *