Breaking
Tue. Aug 18th, 2026

ഗോത്രവനിതകളെ കബളിപ്പിച്ച് പണം തട്ടിയ സംഭവം: സ്വകാര്യ ഫിനാന്‍സ് സ്ഥാപനം സിപിഐ എംഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി

മാനന്തവാടി: സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ ഏജന്റുമാര്‍ ഗോത്രവനിതകളുടെ പണം തട്ടിയ സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എംഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാനന്തവാടി ചെറ്റപ്പാലം റോഡിലെ ഭാരത് ഫിനാന്‍സ് താഴിട്ട് പൂട്ടി. എടവക ചേമ്പിലോട് വലിയകുന്ന് ഉന്നതിയിലെ സിന്ധു, മീനാക്ഷി, പാറ്റ എന്നിവരുടെ പേരില്‍ ഇതേ സ്ഥാപനത്തിലെ ഏജന്റുമാര്‍ രണ്ട് വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് കൈക്കലാക്കി ലോണെടുത്ത് കബളിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. മൂന്നുപേരെക്കൊണ്ടും 34000 രൂപ രൂപവീതം പിന്‍വലിപ്പിച്ച ശേഷം അത് ഏജന്റുമാര്‍ വാങ്ങി നാലായിരം രൂപ വീതം തിരികെ കബളിപ്പിക്കുകയായിരുന്നു. പിന്നീട് ഈ ധനകാര്യസ്ഥാപനത്തില്‍ നിന്നും ലോണ്‍ തിരിച്ചടക്കണമെന്ന് പറഞ്ഞ് ബന്ധപ്പെട്ടപ്പോഴാണ് ഇവര്‍ക്ക് തട്ടിപ്പ് ബോധ്യപ്പെട്ടത്. തുടര്‍ന്ന് തിങ്കളാഴ്ച സിപിഐ എംഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ധനകാര്യസ്ഥാപനത്തിലെത്തി പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ സ്ഥാപനം താഴിട്ട് പൂട്ടി. പൊലീസ് എത്തി ഇന്ന് രാവിലെയോടെ പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിപ്പിച്ചു. മുന്‍പും ഇതേ സ്ഥാപനത്തിനെതിരെ സമാനമായ പരാതി ഉയര്‍ന്നിരുന്നു.

പ്രതിഷേധ സമരത്തിന് വി ബി ബബീഷ്, അഡ്വ.നിഖില്‍ ബേബി, എ കെ റൈഷാദ്, കെ പോക്കുട്ടി, പൂവന്‍ ഇബ്രാഹിം, ഹരീഷ് എരുമത്തെരുവ്, കെ ടി മുഹമ്മദ് റാഫി എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *