Breaking
Mon. Sep 14th, 2026

ബത്തേരി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാകും;നടപടികള്‍ അന്തിമഘട്ടത്തിലെന്ന് എംഎല്‍എ

സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാകുമെന്നും നടപടികള്‍ അന്തിമഘട്ടത്തിലെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. ആരോഗ്യവകുപ്പിന്റെ ‘കായകല്‍പ്പം’ പരിപാടിയുടെ തുടര്‍ച്ചയായി സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയുടെ വികസനത്തിനായുള്ള സമഗ്ര പാക്കേജ് സര്‍ക്കാര്‍ പരിഗണനയിലാണ്. മണ്ഡലത്തിലെ ആരോഗ്യമേഖലയില്‍ ജില്ലാതലത്തില്‍ പരിഹരിക്കേണ്ട വിഷയങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകും. സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങളില്‍ അടിയന്തര ഇടപെടുലുകളുണ്ടാകുമെന്നും എംഎല്‍എ അറിയിച്ചു. ആദിവാസി മേഖലയില്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു. എല്ലാ ആരോഗ്യസ്ഥാപനങ്ങളുടെയും പ്രശ്‌നങ്ങള്‍ എംഎല്‍എ പ്രത്യേകം പരിഗണിച്ചു. ഉള്‍പ്രദേശങ്ങളിലേക്കുള്ള വാഹന സൗകര്യം, പാലിയേറ്റീവ്- ആശുപത്രികളിലെ ലാബ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയായി. ജില്ലയിലെ മുഴുവന്‍ ആരോഗ്യസ്ഥാപനങ്ങളുടെ അവലോകനവും ഇതോടൊപ്പം നടന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ് കുമാര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശിധരന്‍, ബത്തേരി നഗരസഭാ ചെയര്‍മാന്‍ റസീന അബ്ദുള്‍ ഖാദര്‍, നിയോജക മണ്ഡലം പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എം മൊയ്തീന്‍ ഷാ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്‍ ഷീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ആന്‍സി മേരി ജേക്കബ്, മെഡിക്കല്‍ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *