Breaking
Sat. Oct 31st, 2026

കേശദാന ക്യാംപ് നാളെ പുൽപ്പള്ളിയിൽ

പുൽപ്പള്ളി : കേശദാനം സ്‌നേഹദാനം, ഒരു കരുതലിന്റെ സമ്മാനം എന്ന ആശയവുമായി നാളെ (നവംബർ ഒന്നിന് ) പുൽപ്പള്ളിയിൽ കേശദാന ക്യാംപ് സംഘടിപ്പിക്കും.
പുൽപ്പള്ളി സെൻ്റ് ജോർജ് സിംഹാസന കത്തീഡ്രലിലെ പെരുന്നാളിനോടനുബന്
ന്ധിച്ചാണ് ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിന് മുന്നോടിയായി കേശദാന ക്യാംപ് ഒരുക്കുന്നത്. സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി കേശദാന ക്യാമ്പ് സെൻ്റ് ജോർജ് യൂത്ത് അസ്സോസിയേഷൻന്റെയും ടീം ജ്യോതിർഗമയുടെയും ആഭിമുഖ്യത്തിലാണ് നടത്തുക.
നവംബർ 1 ന് ഞായറാഴ്ച രാവിലെ 11 ന് ടീം ജ്യോതിർഗമയ കോ ഓർഡിനേറ്റർ കെ.എം.ഷിനോജ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ഡോ.കുര്യാക്കോസ് വെള്ളച്ചാലിൽ അദ്ധ്യക്ഷത വഹിക്കും. ഫാ. മത്തായി മത്തോക്കിൽ
അനുഗ്രഹ പ്രഭാഷണം നടത്തും.
ക്യാൻസർ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്നവർക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകാൻ കേശദാനത്തിലൂടെ ഒരുക്കുന്ന വിഗ്ഗുകളുടെ സൗജന്യ വിതരണം വഴി തുറക്കും. പൂർണ്ണ മനസ്സോടെ 30 സെൻ്റി മീറ്റർ നീളത്തിൽ മുടി ദാനം ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://forms.gle/BQN7uSCwfLT93LzQ6 ഫോൺ: 94006 42357,8086747685.

കേശദാന ക്യാമ്പിൽ മുടി മുറിച്ചു നൽകുന്നവർക്ക് ഫ്രീ ആയി മുടി ഷെയ്പ് ചെയ്യുന്നതിനുള്ള സൗകര്യം പുൽപ്പള്ളി ലു വ് സലൂണിൽ ലഭ്യമാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *