കമ്പളക്കാട്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എസ്.ഇ.പി. (Special Enrichment Programme) യുടെ ഭാഗമായി കമ്പളക്കാ ട് ഗവ. യു.പി. സ്കൂളിലെ അധ്യാപകർ, പി.ടി.എ., എം.പി.ടി.എ., എസ്.എം.സി. അംഗങ്ങൾ എന്നിവർ ചേർന്ന് ചിറ്റൂർ, പുളിക്കൽകുന്ന്, കൊഴിഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ഉന്നതികളിൽ സൗഹൃദ സന്ദർശനം നടത്തി.
വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുന്നതിനും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് സന്ദർശനം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതി, പഠനസാഹചര്യങ്ങൾ, ആവശ്യമായ പിന്തുണ എന്നിവയെക്കുറിച്ച് രക്ഷിതാക്കളുമായി വിശദമായി ചർച്ച നടത്തി. പി. ടി.എ പ്രസിഡണ്ട് ഹാരിസ് അയാട്ട്, എസ്. എം.സി ചെയർമാൻ കെ പി ഷമീർ, എം.പി.ടി.എ പ്രസിഡൻ്റ് അഖില, സ്കൂൾ എച്ച്.എം ഇൻ ചാർജ് ദീപ ഡി, എസ്.എം.സി വൈസ് ചെയർപേഴ്സൺ ആയിഷ നയിം എന്നിവർ സംബന്ധിച്ചു.
ഉന്നതികളിൽ സന്ദർശനം നടത്തി
