Breaking
Sat. Jul 18th, 2026

CJP പ്രതിഷേധം: സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; ജന്തർ മന്തറിൽ സംഘർഷം

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരം നടക്കുന്ന ജന്തർ മന്തറിൽ സംഘർഷം. നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. 21 ദിവസമായി നിരാഹാരം തുടരുകയായിരുന്നു സോനം വാങ്ചുക്ക്. സിജെപി പ്രവർത്തകരുടെ എതിർപ്പ് അവഗണിച്ചാണ് നടപടി. സമരവേദിയിൽ വച്ച് സോനം വാങ്ചുകിനെ ഒരു സംഘം ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് അഭിജിത്ത് ദീപകെ ആരോപിച്ചു.

സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘം ജന്തർ മന്ദറിൽ എത്തിയിരുന്നു. ആർഎംഎൽ, സഫ്ദർജംഗ് ആശുപത്രിയിലെ വിദഗ്ധരുടെ സംഘമാണ് എത്തിയത്. പരിശോധിക്കാൻ കഴിയില്ലെന്നും തങ്ങൾ നിയോഗിച്ച ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധന അനുവദിക്കു എന്ന് സിജെപി പ്രവർത്തകർ പറഞ്ഞെങ്കിലും ബലപ്രയോ​ഗത്തിലൂടെ സോനം വാങ്ചുക്കിനെ ബലം പ്രയോ​ഗിച്ച് മാറ്റുകയായിരുന്നു. സർവ സജ്ജത്തോടെയായിരുന്നു ഡൽഹി പൊലീസ് പ്രതിഷേധ സ്ഥലത്തേക്ക് എത്തിയത്.

സോനം വാങ്ചുക്കിനെ മാറ്റുന്ന ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ കർട്ടൻ ഉപയോഗിച്ച് മറച്ചായിരുന്നു ഡൽഹി പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. സോനം വാങ്ചുക്കിനെ മാറ്റിയതോടെ ഡൽഹി പൊലീസിനെതിരെ പ്രതിഷേഘവുമായി സിജെപി പ്രവർത്തകർ രംഗത്തെത്തി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *