Breaking
Sun. Sep 6th, 2026

ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു

മാനന്തവാടി: പൊരുതുന്ന വിപ്ലവ യുവജന പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയില്‍ പതാക ഉയര്‍ന്നു. പൊതു സമ്മേളന നഗരിയായ മാനന്തവാടി ഗാന്ധിപാര്‍ക്കിലെ ‘ പുഷ്പന്‍ നഗറില്‍’ സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ പുഷ്പന്‍ പതാക ഉയര്‍ത്തി. വാദ്യമേളങ്ങളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് പതാക ഉയര്‍ത്തിയത്. പാടിച്ചിറ രവിശശി രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ഷിജി ഷിബു ക്യാപ്റ്റനായ കൊടിമര ജാഥയും പൊഴുതന കുട്ടിപ്പ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കെ ആര്‍ ജിതിന്‍ ക്യാപ്റ്റനായുള്ള പതാക ജാഥയും വടുവഞ്ചാല്‍ ഷാജി രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും എം രമേശ് ക്യാപ്റ്റനായ കപ്പികയര്‍ ജാഥയും മാനന്തവാടി എല്‍എഫ് കവലയില്‍ സംഗമിച്ച് പ്രകടനമായാണ് പൊതുസമ്മേളന നഗരിയിലേക്കെത്തിയത്.

പതാക സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവനും കൊടിമരം സംഘാടക സമിതി ചെയര്‍മാന്‍ ടി കെ പുഷ്പനും കപ്പികയര്‍ സംഘാടക സമിതി ട്രഷറര്‍ പി ടി ബിജുവും ഏറ്റുവാങ്ങി.   ശനി രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എട്ട് ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നായി  243 പ്രതിനിധികളും പ്രൊഫഷണല്‍ വിഭാത്തില്‍ അഞ്ചും തമിഴ്‌നാട് നീലഗിരിയില്‍ നിന്നുള്ള അഞ്ചു സൗഹാര്‍ദ്ദ പ്രതിനിധികളുമുണ്ടാകും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *