കല്‍പ്പറ്റ: സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ ആദിവാസി ബാലനെ ആശുപത്രിയില്‍ എത്തിക്കാതിരുന്നതിലൂടെ രക്തം വാര്‍ന്ന് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വ!ീകരിക്കണമെന്ന് സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മനുഷ്യമനസാക്ഷിയെ നടക്കുന്ന സംഭവമാണ് ഉണ്ടായത്. പൊന്‍കുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു-ചിക്കി ദമ്പതിമാരുടെ മകന്‍ മനുവാണ് രക്തം വാര്‍ന്ന് മരിച്ചത്. മുത്തങ്ങ പൊന്‍കുഴിയില്‍ ദേശീയ പാതയോരത്തുണ്ടായ അപകടത്തിലാണ് പതിനൊന്നുകാരനായ മനു മരിച്ചത്. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം കിട്ടാതെ വിഷമിക്കുമ്പോള്‍ സ്ഥലത്തെത്തിയ ഹൈവേ പൊലീസ് ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ലെന്നും പൊലീസ് വാഹനത്തില്‍ കൊണ്ടുപോയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും വിളിച്ച് ഒരുമണിക്കൂറോളം വൈകിയാണ് ആംബുലന്‍സ് എത്തിയത് എന്നതുമായ വിവരമാണ് പുറത്ത് വരുന്നത്. പൊലീസ് നോക്കിനിന്നുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്. രക്തം വാര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അഞ്ച് മിനിട്ടുമുമ്പ് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞതായും രക്ഷിതാക്കള്‍ പറയുന്നു. ഇത് അത്യന്തം വേദാനജനകമാണ്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് മേധാവികളും സര്‍ക്കാരും തയ്യാറാകണം. ഉന്നതിക്കാര്‍ വിളിച്ചിട്ടും ആംബുലന്‍സ് എത്താന്‍ വൈകിയതും അന്വേഷിക്കണമെന്നും സിപിഐഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
രക്തംവാര്‍ന്ന് ആദിവാസി ബാലന്റെ മരണം; പോലീസ് നടപടി മനസാക്ഷിയെ നടുക്കുന്നത്: സിപിഐഎം
