Breaking
Sat. Jul 18th, 2026

വഖഫ് ബോർഡ് വിഷയം: ‘സർക്കാർ നിലപാട് അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും’; വിമർശിച്ച് സമസ്ത മുഖപത്രം

വഖഫ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം. ബി ജെ പി നേതാവിന്റെ ഹർജിയെ കോടതിയിൽ സർക്കാർ പിന്തുണച്ചത് ആരുടെ താല്പര്യമെന്ന് വിമർശനം. സർക്കാർ നിലപാട് അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതെന്നും എഡിറ്റോറിയലിൽ കുറ്റപ്പെടുത്തൽ. വഖഫ് ബോർഡ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെ ഹർജികൾ ചൂണ്ടികാണിക്കാൻ തയ്യാറായില്ല. വാക്ക് പാലിക്കാനുള്ളതാണെന്ന് പറയുന്ന സർക്കാരിന്റേത് ഇരട്ടത്താപ്പെന്നും സുപ്രഭാതത്തിൽ‌ വിമർശനം.

വിഡി സതീശൻ സർക്കാരിന്റെ മതേതര പ്രതിഛായക്ക് കളങ്കമാകുന്ന വീഴ്ചയെന്നും വിമർശനം. വഖഫ് കേസിൽ സർക്കാരിന് പറ്റിയ വീഴ്ച തിരുത്തണമെന്നും വീഴ്ചയെ ന്യായീകരിച്ചാൽ മതേതര മനസ്സുകൾ അകലുമെന്നും സമസ്ത മുഖപത്രം. അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ കുടിയിരുത്താനുള്ള അവസരമൊരുക്കുകയാണ് ഹൈക്കോടതിയിലെ മനഃപൂർവ നടപടിയിലൂടെ സർക്കാർ അഭിഭാഷകൻ ചെയ്തിരിക്കുന്നത്. മുനമ്പം വിഷയത്തിൽ യുഡിഎഫ് ഐക്യപ്പെട്ട തീരുമാനം വരുന്നതിന് മുൻപ് അത് വഖഫ് ഭൂമിയല്ലെന്ന് പരസ്യമായി ഭരണനേതൃത്വം പ്രഖ്യാപിച്ചത് നാക്ക് പിഴയാണോയെന്ന് മുഖപത്രത്തിൽ ചോദിക്കുന്നു.

വിഡി സതീശൻ സർക്കാരിന്റെ മതേതര പ്രതിച്ഛായ്ക്ക് ഇത്തരം വീഴ്ചകൾ കളങ്കമേൽപ്പിക്കുന്നതാണെന്നും സർക്കാർ ആർക്കൊപ്പമാണെന്ന് ചോദിക്കുന്നവരുടെ ആകുലതകൾ കാണാതെ പോകരുതെന്നും മുഖുപത്രത്തിൽ പറുയുന്നു. വഖഫ് കേസിൽ സർക്കാരിന് പറ്റിയ വീഴ്ച തിരുത്തി പ്രഖ്യാപിത നിലപാടിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കാനുള്ള ആർജവം ഭരണനേതൃത്വം കാട്ടണമെന്ന് സമസ്ത ആവശ്യപ്പെടുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *