Breaking
Mon. May 25th, 2026

സമൂഹം ലഹരി മുക്തമാവണം എം എസ് എസ്

എല്ലാ കുറ്റകൄത്യങ്ങൾക്കും പ്രേരണയായി മാറുന്ന ലഹരിഉപയോഗത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കണമെന്ന് എം എസ് എസ് കുടുംബ സംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചിനീയർ പി മമ്മത് കോയ ആവശ്യപ്പെട്ടു. MSS മെയ് മാസ ക്യാമ്പയിനിന്റെ ഭാഗമായി
സുൽത്താൻ ബത്തേരി യൂണിറ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം,

സുൽത്താൻ ബത്തേരി ഡി വൈ എസ് പി ശ്രീ അബ്ദുൽ ശരീഫ് മുഖ്യ പ്രഭാഷണം നടത്തി.,യുവ തലമുറയെ ചേർത്ത് പിടിച്ച് ലഹരിമുക്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ സംബന്ധിച്ചവർക്ക് അദ്ദേഹം ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു, ഡോക്ടർ. റാഷിദ് ഗസാലി, അബ്ദുൽ ജലീൽ കണിയാമ്പറ്റ എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച്‌ പ്രഭാഷണം നടത്തി,

സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് ഡോക്ടർ അവാർഡ് ജേതാവായ ഡോക്ടർ ദാഹിർ മുഹമ്മദിനെയും, മൗണ്ടൈൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ദേശീയ ജേതാവായ മൈസ ബക്കർ എന്ന വിദ്യാർത്ഥിനിയെയും ആദരിച്ചു,

എംഎസ്എസ് വയനാട് ജില്ലാ പ്രസിഡണ്ട് യു.എ അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു, യൂണിറ്റ് സെക്രട്ടറി സൈഫുദ്ദീൻ സ്വാഗതവും ഫിനോസ് കക്കോടൻ നന്ദി പ്രകടനവും നടത്തി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *