Breaking
Sat. Nov 21st, 2026

കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

തലപ്പുഴ: കുടുംബശ്രീ മിഷൻ വയനാട്, തവിഞ്ഞാൽ പഞ്ചായത്ത് സി.ഡി.എസ്, എഫ്.എൻ.എച്ച്.ഡബ്ല്യു (FNHW), ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു.

പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ജോയിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി CDS ചെയർപേഴ്സൺ പുഷ്പ സ്വാഗതവും,പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ്, മറ്റ് ജനപ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാൻസർ വിഭാഗം മേധാവി ഡോ. രാധിക എ.കെ. ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ആശുപത്രി ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം അസിസ്റ്റന്റ് മാനേജർ ജിബിൻ ജോർജ് പരിപാടിയിൽ പങ്കെടുത്തു.

കാൻസർ പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും രോഗം നേരത്തേ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാമ്പിൽ നൂറിലധികം വനിതകൾ സ്ക്രീനിംഗിന് വിധേയരായി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *