Breaking
Sat. Aug 22nd, 2026

നോര്‍ത്ത് വെസ്റ്റ് സോണ്‍ എസ്.എന്‍.എ. കായികമത്സരം; ഡോ. മൂപ്പന്‍സ് നഴ്‌സിങ് കോളേജ് ജേതാക്കളായി

മേപ്പാടി: സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്എന്‍എഐ) നോര്‍ത്ത് വെസ്റ്റ് സോണ്‍ കേരള സ്‌റ്റേറ്റ് ബ്രാഞ്ച് സംഘടിപ്പിച്ച സോണല്‍ കായികമത്സരം ‘വെലോസിറ്റ 2കെ26’ ല്‍ ഡോ മൂപ്പന്‍സ് നഴ്‌സിങ് കോളേജ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. പെരിന്തല്‍മണ്ണ ഇ.എം.എസ്. നഴ്‌സിങ് കോളേജ് രണ്ടാം സ്ഥാനവും, കോട്ടക്കല്‍ അല്‍മാസ് നഴ്‌സിങ് കോളേജ് മൂന്നാം സ്ഥാനവും നേടി.പെരിന്തല്‍മണ്ണ ഇ.എം.എസ്. നഴ്‌സിംഗ് കോളേജിലെ പ്രണവ് കൃഷ്ണ ആണ്‍കുട്ടികളുടെ വിഭാഗത്തിലും, കോഴിക്കോട് കെ.എം.സി.ടി. സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ ഐശ്വര്യ പെണ്‍കുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരായി. കോഴിക്കോട് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന അത്‌ലറ്റിക് മീറ്റ് ആഞ്ജനേയ നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഞ്ജുഷ എല്‍.ആര്‍. ഉദ്ഘാടനം ചെയ്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *