ബാവലി: വനമഹോല്‍സവത്തിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ബാവലി റോഡരുകിലെ കാല്‍ നൂറ്റാണ്ടിനടുത്ത് പ്രായംവരുന്ന ആല്‍വൃക്ഷത്തെ പൊന്നാട അണിയിച്ച് പുഷ്പം വിതറി ആദരിച്ചു. മാനന്തവാടി സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്തത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടത്തിയത്. കഴിഞ്ഞ വര്‍ഷം വനമഹോല്‍സവത്തിന്റെ ഭാഗമായി മാനന്തവാടി സോഷ്യല്‍ ഫോറസ്ട്രി ബ്ലോക്ക് ഹരിത സമിതിയുടെ നേതൃത്വത്തില്‍ ആയിരം ആല്‍മരപദ്ധതി ആരംഭിച്ച് നട്ടതൈകള്‍ ഓലിയോട് ആര്‍.എഫി.ല്‍ വളര്‍ന്നു വരുന്നതായി ഹരി സമിതി ചെയര്‍മാന്‍ ടി.സി ജോസഫ് പറഞ്ഞു. തേക്കിന്‍തോട്ടങ്ങള്‍ മുറിക്കുന്ന മുറക്ക് സ്വഭാവികവനവല്‍ക്കരണവും ആരംഭിച്ചതായി അറിയിച്ചു.വാര്‍ഡു മെമ്പര്‍ കെ. ശ്രീജ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് റയിഞ്ച് ഓഫീസര്‍ എം.പി . സജീവ് അദ്ധ്യക്ഷത വഹിച്ചു. ഹരിതസമിതി ചെയര്‍മാന്‍ ടി.സി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എസ്.എഫ്.ഒ സി.എസ് വേണു സ്വാഗതവും ഡെപ്യൂട്ടി റെയിഞ്ചര്‍ ഗ്രേഡ് ടി.ബി സത്യന്‍ നന്ദിയും പറഞ്ഞു.
