Breaking
Sat. Aug 22nd, 2026

വനമഹോൽസവം 2026: വയനാട് ജില്ലാതല ഉദ്ഘാടനം നടത്തി

മാനന്തവാടി: വനമഹോൽസവം 2026 ൻ്റെ വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവൺമെന്റ് കോളേജ് പരിസരത്ത് വൃക്ഷ തൈ നട്ടുകൊണ്ട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ നിർവ്വഹിച്ചു. മനുഷ്യ ഇടപെടലിലൂടെ വയനാട്ടിൽ വന്ന വന ശോഷണവും, നാശോന്മുഖമായി കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യവും മനുഷ്യനേയും മറ്റ് ഇതര ജീവജാലങ്ങളുടേയും നിലനിൽപിനെ തന്നെ തകിടം മറിക്കുന്ന സ്ഥിതിയിൽ എത്തി നിൽക്കുകയാണ്.

ഇതിന് എതിരെ വിദ്യാർത്ഥികളും പൊതു സമൂഹവും ഒന്നിച്ചിറങ്ങണമെന്ന് ഉദ്ഘാടനപ്രസംഗത്തിലും ആശംസകളിലും എല്ലാവ വരും ഊന്നി പറഞ്ഞു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി രാമൻ അദ്ധ്യക്ഷതവഹിച്ചു.

വയനാട് സോഷ്യൽ ഫോറസ്ട്രി എ.സി എഫ്. നജ്‌മൽ അമീൻ എം. എൻ സ്വാഗതം പറഞ്ഞു.

ഡി.എഫ്.ഒ അജിത്ത് രാമൻ, എടവക സ്റ്റാൻ്റിഗ് കമ്മറ്റി മെമ്പർ വിനോദ് തോട്ടത്തിൽ, പ്രിൻസിപ്പാൾ സിനു മോൾ, സോഷ്യൽ ഫോറസ്ട്രി ചെയർമാന്മാരായ ടി.സി ജോസഫ്, മനോജ് കുമാർ, പ്രൊഫർ ഡെന്നീസ് ജോസഫ്, എന്നിവർ പ്രസംഗിച്ചു. സുവോളജി പ്രൊഫസർ ഡോ.സനു വി.എസ് ക്ലാസ് നയിച്ചു. റെയിഞ്ച് ഫോറസ്റ്റാഫിസർ ഓഫീസർ എം.പി സജീവ് നന്ദിപറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *