Breaking
Fri. Nov 27th, 2026

യാത്രയയപ്പ് നൽകി

മാനന്തവാടി: ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം വേതനം 42000 രൂപയാക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക! തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഒക്യുപൈ ഡൽഹി എന്ന പേരിൽ നടത്തുന്ന പാർലമെൻ്റ് മാർച്ചിൽ പങ്കെടുക്കാൻ യാത്ര തിരിക്കുന്ന ജീവനക്കാർക്ക് കെ.എസ്.ആർ.ടി.ഇ.എ സിഐടിയു മാനന്തവാടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. യൂണിറ്റ് സെക്രട്ടറി ജ്ഞാനദാസൻ എം പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സിഐടിയു ജില്ലാ കമ്മിറ്റി അംഗം ടി കെ പുഷ്പൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.ഇ.എ സിഐടിയു സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ എം ബിജു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ ജോബി, സംസ്ഥാന കൗൺസിലർ പി പി ഷീല എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സമര വളണ്ടിയർമാരായ കെ എം ബിജു, രതീഷ് കേശവൻ, എം എ ശ്യാംബാബു, കെ എസ് പ്രകാശൻ, പി എക്സ് പത്രോസ്, എൻ എസ് പ്രസാദ്, ഇ കെ രവീന്ദ്രൻ എന്നിവർക്ക് ഹാരാർപ്പണം നടത്തി. ജാഫർ തലപ്പുഴ സ്വാഗതവും നൗഫൽ ബി ടി നന്ദിയും പറഞ്ഞു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *