Breaking
Tue. Jun 30th, 2026

പനമരം സിഎച്ച്സി താലൂക്ക് ആശുപത്രിയായി ഉയർത്തണം – എസ്‌ഡിപിഐ

പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ (CHC) അടിയന്തരമായി താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് എസ്‌ഡിപിഐ പനമരം പഞ്ചായത്ത് കമ്മിറ്റി.

പനമരം പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ചികിത്സയ്ക്കായി ഈ ആശുപത്രിയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ്. മാനന്തവാടി താലൂക്കിൽ മെഡിക്കൽ കോളേജ് ആശുപത്രിയുണ്ടെങ്കിലും താലൂക്ക് ആശുപത്രി ഇല്ലാത്തതിനാൽ പ്രാഥമികവും ദ്വിതീയതലവുമായ ചികിത്സാ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യമുണ്ട്.

രോഗികളുടെ എണ്ണത്തിന് അനുസരിച്ച് വിദഗ്ധ ഡോക്ടർമാരെയും ആവശ്യമായ ജീവനക്കാരെയും നിയമിക്കുകയും, കിടത്തി ചികിത്സാ സൗകര്യങ്ങൾ, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, ലബോറട്ടറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും വേണം.

പനമരം സിഎച്ച്സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നത് പ്രദേശത്തെ ആരോഗ്യ മേഖലയിലെ ദീർഘകാലമായുള്ള ബുദ്ധിമുട്ടുകൾക്ക് വലിയ പരിഹാരമാകുമെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് നിസാർ എൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പി ടി സിദ്ധീഖ് യോഗം ഉദ്ഘാടനം ചെയ്തു.
പുതിയ പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പിന് ജില്ലാ ജനറൽ സെക്രട്ടറി മഹ്‌റൂഫ് കെ നേതൃത്വം നൽകി.ജില്ലാ പ്രവർത്തക സമിതിയംഗം ഇ ഉസ്മാൻ, മാനന്തവാടി മണ്ഡലം സെക്രട്ടറി സജീർ എം. ടി തുടങ്ങിയവർ പങ്കെടുത്തു.

പുതിയ ഭാരവാഹികൾ :

ടി എച്ച് അഷ്‌റഫ്‌ (പ്രസിഡന്റ് )

നിസാർ എൻ, മജീദ് (വൈസ് പ്രസിഡന്റുമാർ )

അഷ്‌റഫ്‌ ബാവ (സെക്രട്ടറി )

ഷംസു (ജോയിന്റ് സെക്രട്ടറി )

സമദ് സി. എച്ച് (ട്രഷറർ )

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *