കുത്തനെയുള്ള ചെരിവിൽ നിന്ന് ഉരുണ്ടുവീണ കുട്ടിയാന ചരിഞ്ഞു

2026 ഒക്ടോബർ 26 തിങ്കൾ

കാട്ടിക്കുളത്ത് കുത്തനെയുള്ള ചരിവിൽ നിന്ന് ഉരുണ്ടുവീണ് കുട്ടിയാന ചരിഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് മുത്തുമാരിയിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തെന്നിവീണ കുട്ടിയാനയെ രക്ഷിക്കാൻ അമ്മയാനയും മറ്റൊരു കാട്ടാനയും നടത്തിയ ശ്രമങ്ങൾ വിഫലമായി.കാട്ടിക്കുളത്ത് കുത്തനെയുള്ള ചെരിവിൽ നിന്ന് ഉരുണ്ടുവീണ കുട്ടിയാന ചരിഞ്ഞു.

കാട്ടിക്കുളം മുത്തുമാരിയിൽ ഞായറാഴ്ച വൈകിട്ടാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പരിസരത്തെ തോട്ടത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുത്തനെയുള്ള ചെരിവിൽ നിന്ന് താഴേക്ക് ഉരുണ്ടുവീണ കുട്ടിയാനയെ രക്ഷിക്കാൻ അമ്മയാനയും മറ്റൊരു കാട്ടാനയും നടത്തുന്ന ശ്രമം വ്യക്തമായത്. തെന്നി വീഴുന്ന കുട്ടിയാനയെ രക്ഷിക്കാൻ പാഞ്ഞെത്തുന്ന അമ്മയാനയുടെ ശ്രമമാണ് വിഫലമായത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *