Breaking
Tue. Jun 23rd, 2026

ഡിസിസി ഓഫീസിനകത്ത് ഡിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു; തൃശൂർ ഡിസിസിയിൽ അസാധാരണ പ്രതിഷേധം

തൃശൂർ ഡിസിസിയിൽ അസാധാരണ പ്രതിഷേധം.ഡിസിസി ഓഫീസിനകത്ത് ഡിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു. മറ്റത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിയമനത്തിൽ തർക്കം രൂക്ഷമായതിനെ തുടർന്നാണ് പ്രതിഷേധം. തൃശ്ശൂർ ഡിസിസി ഓഫീസിനകത്താണ് പ്രസിഡണ്ടിൻറെ കോലം കത്തിച്ചത്. ഡിസിസി ഓഫീസിനു മുന്നിൽ മറ്റത്തൂരിലെ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പ്രാദേശിക പ്രവർത്തകരുടെ കടുത്ത അതൃപ്‌തിയിലും ജോസഫ് ടാജറ്റ് ഒരു പ്രവത്തന പരിചയവുമില്ലാത്ത ആളെ മറ്റത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയി നിയമിച്ചുവെന്നാണ് പ്രവർത്തകരുടെ ആരോപണം. പ്രതിഷേധക്കാരെ ബിജെപി പറഞ്ഞയച്ചതെന്ന് ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ് പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് നിയമനത്തിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടിക്ക് ഒപ്പം നൽകുകയാണ് വേണ്ടത്. പ്രതിഷേധക്കാർക്കെതിരെ പരാതി നൽകി ഡിസിസി. അറസ്റ്റ് ചെയ്തു നീക്കണമെന്നാണ് പൊലീസിനോട് ഡിസിസി പരാതി നൽകിയത്. അറസ്റ്റ് ചെയ്താൽ കോലം കത്തിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *