Breaking
Mon. Jun 22nd, 2026

വായനാ വാരാചരണ ഉദ്ഘാടനവുംബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

പാലുകുന്ന് : പാലുകുന്ന് ഗവ എൽ പി സ്കൂളിൽ വായനാ വാരാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പകർച്ച വ്യാധി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. വായനാ വാരാചരണത്തിൻ്റെ ഉദ്ഘാടനം തരുവണ ഗവഃ യു.പി. സ്‌കൂൾ പ്രധാനധ്യാപകൻ എ. അജയകുമാർ നിർവഹിച്ചു. അഞ്ചുകുന്ന് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ ശിൽപ വിജയൻ പകർച്ച വ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസ് നയിച്ചു. കുട്ടികൾ ജൂൺ മാസത്തിൽ വായിച്ച പുസ്‌തകങ്ങളുടെ ആസ്വാദന കുറിപ്പ് അവതരണവും ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനവും നടന്നു . പി. ടി. എ പ്രസിഡണ്ട് കെ.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു . ജിൽസി എം ഡി , സുമംഗല , രാജേഷ് മഠത്തിൽ എന്നിവർ നേതൃത്വം നൽകി

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *