Breaking
Mon. Jun 22nd, 2026

‘സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും. ആരോഗ്യവകുപ്പിനെയും ധനകാര്യ വകുപ്പിനെയും പദ്ധതി നടത്തിപ്പ് ചുമതലപ്പെടുത്തി. സാധാരണ ജനങ്ങളുടെ ചികിത്സ ചിലവ് ലഘൂകരിക്കുന്നതിന് ഇത് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പദ്ധതി നടപ്പിലാക്കിയാൽ സ്വകാര്യ ആശുപത്രികൾ വളരുകയും സർക്കാർ ആശുപത്രികൾ പൂട്ടുകയും ചെയ്യുമെന്നത് വിചിത്രമായ വാദം. നിലവിലും ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കുന്നത് സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെടുത്തി. ഈ ഇൻഷുറൻസ് പദ്ധതിയിൽ സർക്കാർ ആശുപത്രികളും സ്വകാരാശുപത്രികളും പങ്കാളികൾ ആവും. വാഗ്ദാനം ചെയ്ത പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും. പദ്ധതി നടപ്പിലാക്കുക ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്തശേഷം. മെഡിസെപ്പ് പദ്ധതിയെക്കുറിച്ച് നിലവിൽ ഒരുപാട് പരാതികൾ ഉണ്ട്. സംസ്ഥാനത്ത് അപൂർവ രോഗങ്ങൾ അടക്കം വർദ്ധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരം. നിലവിലുള്ള ആനുകൂല്യങ്ങൾ ഈ ഇൻഷുറൻസ് പദ്ധതി കാരണം നഷ്ടമാകില്ല. പരിശോധിച്ചശേഷമേ പറയാനാകൂ. ഒരു രോഗം വന്നുകഴിയുമ്പോൾ ഒരു കുടുംബം തകരുന്നു. ആശുപത്രികളുടെ ബില്ല് അടച്ചിറങ്ങുമ്പോൾ പലരും വീട് പണയപ്പെടുത്തുന്നു. ചികിത്സാ ചെലവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഞങ്ങൾ വിശദ പഠനം നടത്തിയ ശേഷമാണ് പ്രകടനപത്രിക തയ്യാറാക്കിയത്. മൃതദേഹങ്ങൾ വിട്ടുകൊടുക്കാൻ ജനപ്രതികൾ എവിടെയെല്ലാം ഗ്യാരണ്ടി നിന്നിട്ടുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *