കേണിച്ചിറ: യുവപ്രതിഭ ഗ്രന്ഥാലയത്തിൻ്റെയും എക്സൈസ് വിമുക്തി മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൊബൈൽ ഫോൺ, ലഹരി വസ്തുക്കളുടെ അഡിക്ഷൻ എന്നിവയ്ക്കെതിരെ ബോധവൽക്കരണ സെമിനാറും ‘സ്‌ക്രീൻ ലോക്ക്’ എന്ന ടെലിഫിലിമിൻ്റെ പ്രദർശനവും സംഘടിപ്പിച്ചു.
യുവപ്രതിഭ ഗ്രന്ഥാലയം പ്രസിഡൻ്റ് എം.എൻ. ദിവാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം നിർവ്വഹിച്ച് ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി.തുടർന്ന് കുട്ടികളിലെയും യുവാക്കളിലെയും മൊബൈൽ അമിതോപയോഗം പ്രമേയമാക്കിയ ‘സ്‌ക്രീൻ ലോക്ക്’ എന്ന ടെലിഫിലിം പ്രദർശിപ്പിച്ചു.
ഗ്രന്ഥാലയം വനിതാ കോർഡിനേറ്റർ ബിന്ദു മാധവ് സ്വാഗതം ആശംസിച്ചു.എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി.വി.രജിത്ത്,വി.സന്തോഷ് വരദൂർ,താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി എൻ.പി.വേണുഗോപാൽ, ലൈബ്രേറിയൻ എം.പി. മുരളീധരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.നവോദയ ഫാക്കൽറ്റി കെ.ജി. സുകുമാരൻ നന്ദി രേഖപ്പെടുത്തി.
മൊബൈൽ – ലഹരി അഡിക്ഷനെതിരെ ബോധവൽക്കരണ സെമിനാറും ടെലിഫിലിം പ്രദർശനവും സംഘടിപ്പിച്ചു
