Breaking
Sun. Jun 21st, 2026

അമ്മയിൽ വൻ തർക്കം; വൈകാരികമായി മോഹൻലാൽ, വാർഷിക റിപ്പോർട്ട് പാസാക്കാനായില്ല; ഭരണസമിതി പിരിച്ചുവിടണമെന്ന് ഒരുവിഭാഗം

അമ്മ ജനറൽ ബോഡിയിൽ വൻ തർക്കം. വാർഷിക റിപ്പോർട്ട് പാസാക്കാനായില്ല. വാർഷിക റിപ്പോർട്ട്‌ സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർ പാസാക്കാൻ സമ്മതിച്ചില്ല. കണക്കുകൾ തെറ്റ്, തെറ്റിയ റിപ്പോർട്ട്‌ പാസാക്കാൻ സാധിക്കില്ല എൻ രഞ്ജി പണിക്കാരും നിലപാടെടുത്തു. 45 ദിവസം സമയം തരണം എന്ന് തരണം എന്ന് ശ്വേത മേനോൻ ആവശ്യപ്പെട്ടു.

റിപ്പോർട് പാസാക്കാൻ ഉച്ചക്ക് ശേഷം ശ്രമം നടക്കും.മോഹൻലാൽ നിലപാട് എടുക്കണം എന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു. യോഗത്തിൽ വൈകാരികമായി മോഹൻലാൽ സംസാരിച്ചു. സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ല എന്നും മോഹൻലാൽ വ്യക്തമാക്കി.

അമ്മയുടെ നേതൃത്വം മാറണമെന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടു. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കി. തെറ്റുകൾക്ക് നിരുപാധികം മാപ്പ് പറയണെന്നും ആവശ്യം. അവിശ്വാസപ്രമേയത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളുടെ വഴക്ക് പറഞ്ഞു തീർക്കാനായില്ലെന്നും വിമർശനം. അവിശ്വാസ പ്രമേയം ഇന്നത്തെ ജനറൽബോഡിയിൽ ഉന്നയിക്കും. ഇതിനായി ഒരു വിഭാഗം ഒപ്പ് ശേഖരണം നടത്തി.

നിലവിലുള്ള എക്സിക്യൂട്ടീവ് മാറി പുതിയ നേതൃത്വം വരണമെന്നാണ് ഒരു വിഭാഗം അംഗങ്ങളുടെ നിലപാട്. എന്നാൽ വനിതാ നേതൃത്വത്തെ മാറ്റിയാൽ സംഘടനക്ക് തന്നെയാണ് മോശം എന്ന വിലയിരുത്തലിലാണ് മുതിർന്ന താരങ്ങുടെ നിലപാട്. അതേസമയം അൻസിബ ഹസ്സനെതിരായ നടപടി ജനറൽ ബോഡി തീരുമാനിക്കട്ടെ എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിലപാട്. അമ്മയിൽ നീതി നിഷേധമെന്ന് ആരോപിച്ച് ട്രഷറർ ഉണ്ണിശിവപാൽ സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിഡിയോ സന്ദേശമയച്ചു.

ഓഫീസ് സ്റ്റാഫിന്റെ പരാതിയിൽ തന്നെ കേട്ടില്ലെന്നും തന്നെ നിർബന്ധിത അവധിയിൽ പറഞ്ഞയച്ചെന്നും ഉണ്ണിപാൽ‌ പറഞ്ഞു. ജനറൽ ബോഡിയിൽ എല്ലാം തുറന്നുപറയുമെന്നും ഉണ്ണി ശിവപാൽ പറഞ്ഞു. ആദ്യമായി അമ്മയിൽ ഒരു പാനലിലും നിൽക്കാതെ മത്സരിച്ചിട്ടുള്ള ആളാണ് താൻ. തോറ്റാലും ജയിച്ചാലും അമ്മ എന്ന സംഘടനയ്ക് വേണ്ടി പ്രവർത്തിച്ചയാളാണ് താൻ. സത്യസന്ധതയ്ക്കും നീതിയ്ക്കും വിലയുണ്ടോ എന്ന് നമുക്ക് നോക്കാം. ഞാൻ നിങ്ങളിൽ വിശ്വാസം അർപ്പിക്കുന്നു. അതിന് ശേഷം ചില കാര്യങ്ങൾ തനിക്ക് പറഞ്ഞെ മതിയാകൂ എന്ന് ഉണ്ണി ശിവപാൽ വാട്സാപ്പ് വീഡിയോയിൽ പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *