Breaking
Sun. Jun 21st, 2026

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്


സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ മലപ്പുറം കോഴിക്കോട് ജില്ലകളിൽ മുന്നറിയിപ്പ്. നാളെയും 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

രാജ്യത്ത് ഇടവപ്പാതി (മൺസൂൺ) വീണ്ടും ശക്തിപ്രാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. അടുത്ത ഒരാഴ്ചക്കാലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും ഏറ്റവും ശക്തമായ മഴ പെയ്യാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജൂൺ 23 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും കനത്ത മഴ പെയ്തേക്കാം. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നീ പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ കർണാടകയിൽ ജൂൺ 21 മുതൽ 25 വരെയും, കർണാടകയുടെ വടക്കൻ – തെക്കൻ ഉൾപ്രദേശങ്ങളിൽ ജൂൺ 22, 23 തീയതികളിലും അതിശക്തമായ മഴയുണ്ടായേക്കും. ഇതിനുപുറമെ, ലക്ഷദ്വീപിൽ ജൂൺ 21-ഓടെ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *