ഈസ്റ്റ് പാലമുക്കില്‍ ടാറ്റ ഐറിസ് വാഹനങ്ങള്‍ക്ക് സ്റ്റാന്‍ഡ് അനുവദിക്കണം: എസ്.ടി.യു നിവേദനം നല്‍കി

മാനന്തവാടി: എടവക പഞ്ചായത്തിലെ ഈസ്റ്റ് പാലമുക്ക് പ്രദേശത്ത് സര്‍വീസ് നടത്തുന്ന ടാറ്റ ഐറിസ് (ഫോര്‍ വീലര്‍ ഓട്ടോ) യാത്രാവാഹനങ്ങള്‍ക്ക് ഔദ്യോഗിക ഹാള്‍ട്ടിംഗ് പ്ലേസ്/വാഹന സ്റ്റാന്‍ഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ ആന്‍ഡ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) ന്റെ നേതൃത്വത്തില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകാരന് നിവേദനം നല്‍കി.കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ഈസ്റ്റ് പാലമുക്ക് പ്രദേശത്തും സമീപ പ്രദേശങ്ങളിലുമായി സര്‍വീസ് നടത്തുന്ന ടാറ്റ ഐറിസ് വാഹനങ്ങളിലെ തൊഴിലാളികളാണ് നിവേദനം നല്‍കിയത് .വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍, തൊഴിലാളികള്‍, വിവിധ സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി നൂറുകണക്കിന് ആളുകള്‍ ഈ വാഹനസേവനത്തെ ആശ്രയിച്ചാണ് യാത്ര നടത്തുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

കേരള പഞ്ചായത്ത് രാജ് ആക്ട് 1994ലെ വകുപ്പ് 227 പ്രകാരം ഗ്രാമപഞ്ചായത്തിന് പൊതുജന ആവശ്യത്തിനായി ഹാള്‍ട്ടിംഗ് പ്ലേസുകളും വാഹന സ്റ്റാന്‍ഡുകളും സ്ഥാപിക്കാനും നിയന്ത്രിക്കാനും അധികാരമുണ്ടെന്നും, പൊതുഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കുക പഞ്ചായത്തിന്റെ നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്വമാണെന്നും നിവേദനത്തില്‍ വ്യക്തമാക്കി.

ഈസ്റ്റ് പാലമുക്ക് പ്രദേശത്ത് സ്ഥലപരിശോധന നടത്തി പൊതുജന ആവശ്യകത വിലയിരുത്തി അനുയോജ്യമായ ഹാള്‍ട്ടിംഗ് പ്ലേസ് അനുവദിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും, ആവശ്യമായ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ഞഠഅ) അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികളും പഞ്ചായത്ത് ആരംഭിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതില്‍, മെമ്പര്‍മാരായ ലത്തീഫ് എന്‍ കെ, വിനോദ് തോട്ടത്തില്‍ അഡ്വ. റഷീദ് പടയന്‍,ജില്‍സന്‍ തൂപ്പുംകര, ഷൗക്കത്ത് ആയാട്ട്, ജമാല്‍ അണി യാപ്രവന്‍,നൗഫല്‍ സി എച്ച്, ഷാനവാസ് വി, ലത്തീഫ് പൊയിലന്‍ എസ്.ടി.യു നേതാക്കള്‍, വാഹന ഉടമകള്‍, തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *