മാനന്തവാടിയില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണവും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു

മാനന്തവാടി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചര്‍ എജുക്കേഷന്‍ സെന്റര്‍ മാനന്തവാടി ബി.എഡ് സെന്ററിലെ എന്‍.എസ്.എസ്  യൂണിറ്റും മാനന്തവാടി ശ്രീ പ്രണവം യോഗ വിദ്യാപീഠവും സംയുക്തമായി യോഗാ ദിനാചരണവും ഫ്Nാഷ് മോബും സംഘടിപ്പിച്ചു. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ആകര്‍ഷകമായ ‘യോഗാ ഡാന്‍സ്’ ശ്രദ്ധേയമായി.
മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. അമൃത വിദ്യാലയം കോ പ്രിന്‍സിപ്പല്‍ സത്യഭാമ ടി. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രണവം യോഗ വിദ്യാപീഠം പ്രിന്‍സിപ്പല്‍ രാധികയസി ചടങ്ങില്‍ മുഖ്യ യോഗ സന്ദേശം നല്‍കി.

മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ പി.വി. ഹംസ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബി.എഡ് സെന്റര്‍ എന്‍.എസ്.എസ് യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ ഗണേഷ് കുമാര്‍ സ്വാഗതവും, ശ്രീ പ്രണവം യോഗ വിദ്യാപീഠത്തിലെ പ്രഭാകരന്‍ നന്ദിയും രേഖപ്പെടുത്തി. ‘ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന് യോഗ’ (Yoga for Healthy Aging) എന്ന സന്ദേശമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ യോഗാ ദിനാചരണം സംഘടിപ്പിച്ചത്

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *