Breaking
Mon. May 25th, 2026

വയനാട് മെഡിക്കൽ കോളേജ് :യൂത്ത് കോൺഗ്രസ്‌ ഉപവാസ സമരം നടത്തി

മാനന്തവാടി :വയനാട് മെഡിക്കൽ കോളേജ് ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവിഷ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മെഡിക്കൽ കോളേജിന് മുന്നിൽ ഉപവാസ സമരം നടത്തി.”ആതുരാലയങ്ങൾ ആശ്രയമായി മാറണം “എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ്‌ നിരന്തര സമരത്തിലേക് നീങ്ങുന്നതിന്റെ ആദ്യ ഘട്ടമായാണ് ഉപവാസ സമരം നടത്തിയത്.
*മാസങ്ങളായി മുടങ്ങി കിടക്കുന്ന സിടി സ്കാൻ സംവിധാനം യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കുക,
*സായാഹ്ന ഓ പി പുനസ്ഥാപിക്കുക,
*അത്യാഹിത വിഭാഗത്തിൽ സീനിയർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക,

  • കാർഡിയോളജി സേവനം ആഴ്ചയിൽ മുഴുവൻ ദിവസവും ലഭ്യമാക്കുക,
    *ന്യൂറോളജി ,യൂറോളജി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക,
    *ആവശ്യത്തിന് ഡോക്ടറുമാരുടെ സേവനം ലഭ്യമാക്കുക ,
    *ലാബുകളിൽ മുഴുവൻ ടെസ്റ്റുകളും ഉറപ്പു വരുത്തുക,
    *ഐസിയു ആംബുലൻസ് അടക്കമുള്ള ആംബുലൻസ് സംവിധാനം ഉറപ്പ് വരുത്തുക
    *എക്സ്റേ സംവിധാനം ഓപിയിലും പുനരാരംഭിക്കുക
    *കരൾ രോഗ വിദഗ്ദരുടെ സേവനവും ടാക്ക് ടെസ്റ്റും ആരംഭിക്കുക,
    *ആവശ്യത്തിന് മരുന്നുകൾ ലഭ്യമാക്കുക,
    *ഡോക്ടറുമരുടെ സേവനം സമയബന്ധിതമാക്കുക,
    *ഓപി സൗകര്യങ്ങൾ വിപുലീകരിക്കുക
    *ബെഡ് പടേൺ അനുസരിച്ചു സ്റ്റാഫിനെ നിയമിക്കുക
    *USG 24മണിക്കൂറൂം ലഭ്യമാക്കുക
    *ടാക്രോളിമസ് ടെസ്റ്റ്‌ നുള്ള ലാബ് സൗകര്യം ഏർപ്പെടുത്തുക
    *ഹെപറ്റോളജി ഡോക്ടറെ അനുവദിച്ചു വർധിച്ചു വരുന്ന കരൾ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുക എന്നീ വിഷയങ്ങൾ യൂത്ത് കോൺഗ്രസ്‌ സമരത്തിൽ ചൂണ്ടികാട്ടി.ഉപവാസ സമരം ഐ.സി.ബാലകൃഷ്ണൻ എം എൽ എ ഉൽഘാടനം ചെയ്തു.സമാപന സമ്മേളനം യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ അമൽ ജോയ് ഉൽഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ്‌ അസീസ് വാളാട് അദ്യക്ഷത വഹിച്ചു.സി. അബ്ദുൾ അഷ്റഫ്,എ.എം.നിശാന്ത്,എം.ജി.ബിജു,പി.വി.ജോർജ്, അജ്മൽ വെള്ളമുണ്ട,ജീബിൻ മാമ്പള്ളി,അനീഷ് ജേക്കബ്,ഷംസീർ അരണപ്പാറ,പ്രിയേഷ് തോമസ്,ശരത്.പി.സി,ബബില വിജീഷ്,ഷെക്കീർ പുനത്തിൽ,ജിജോ വരയാൽ,അണ്ണൻ ആലക്കൽ,അഡ്വ.സുഹനാസ്,ഉനൈസ് ആറുവാൾ,നിതിൻ തലപുഴ,സുശോബ് ചെറുകുമ്പം,മൂഹിയുദ്ധീൻ തരുവണ,ഉഷ വിജയൻ,വിനോദ് തോട്ടത്തിൽ,ജോസ് പാറക്കൽ,ടോമി ഓടക്കൽ,സാബു നീർവാരം,ജോഷി വാണാകുടി,സി.കെ.രത്നവല്ലി,വി.യൂ.ജോയി എന്നിവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *